ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ

ചീ​ഫ് സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​ർ സം​സാ​രി​ക്കു​ന്നു

ആസ്പിരേഷനല്‍ ഡിസ്ട്രിക്ട്; ഗോത്ര വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാക്കണം

ക​ൽ​പ​റ്റ: ആ​സ്പി​രേ​ഷ​നല്‍ ഡി​സ്ട്രി​ക്ട് പ്ര​വ​ര്‍ത്ത​ന പു​രോ​ഗ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് കൂ​ടു​ത​ല്‍ ശ്ര​ദ്ധ​ന​ല്‍ക​ണ​മെ​ന്ന് പ്ലാ​നി​ങ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് അ​ഫ​യേ​ഴ്‌​സ് അ​ഡീ​ഷ​നല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ പു​നീ​ത് കു​മാ​ര്‍ പ​റ​ഞ്ഞു.

ക​ല​ക്ട​റേ​റ്റി​ൽ ചേ​ര്‍ന്ന ആ​സ്പി​രേ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ര്‍ ഉ​റ​പ്പാ​ക്ക​ണം. കൊ​ഴി​ഞ്ഞ് പോ​ക്ക് സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. കു​ട്ടി​ക​ള്‍ക്കു​ള്ള പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​ക്ക​ണം.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ഭാ​ഷാ പ​ഠ​ന​ത്തി​നും ഗ​ണി​ത പ​ഠ​ന​ത്തി​നും ശാ​സ്ത്ര പ​ഠ​ന​ത്തി​നും കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍ക​ണം. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ട​ഞ്ഞ സോ​ഹ​ച​ര്യ​ത്തി​ല്‍ പി​ന്നാ​ക്കം പോ​യ വി​ഷ​യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ യു​വ​ജ​ന​ങ്ങ​ള്‍ക്ക് വൈ​വി​ധ്യ​മു​ള്ള​തും വേ​ഗ​ത്തി​ല്‍ തൊ​ഴി​ല്‍ നേ​ടു​ന്ന​തി​നും ആ​വ​ശ്യ​മാ​യ തൊ​ഴി​ല​ധി​ഷ്ടി​ത പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങ​ണം. കൃ​ഷി, ടൂ​റി​സം, ഭ​ക്ഷ്യ​മേ​ഖ​ല, ഹോ​സ്പി​റ്റാ​ലി​റ്റി, ഐ.​ടി എ​ന്നീ വി​ഷ​യ​ങ്ങ​ളോ​ടൊ​പ്പം സ്‌​പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് പ​ഠ​ന​ത്തി​നും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍ദേ​ശി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ക​സ​നം, ദേ​ശീ​യ ട്രൈ​ബ​ല്‍ മ​ന്ത്രാ​ല​യ​വു​മാ​യി സം​യോ​ജി​പ്പി​ച്ച് വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം.

കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യ​ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍ക​ണം. സ്ഥ​ല​സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​നം ഒ​രു​ക്ക​ണം. പ്ര​ധാ​ന്‍ മ​ന്ത്രി ഫ​സ​ല്‍ ഭീം ​യോ​ജ​ന പോ​ലെ​യു​ള്ള കൃ​ഷി ഇ​ന്‍ഷൂ​റ​സ് സ്‌​കീ​മു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ക​ര്‍ഷ​ക​ര്‍ക്ക് ഗു​ണ​മേ​ന്‍മ​യു​ള്ള വി​ത്തു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ കൃ​ഷി വ​കു​പ്പ് കൂ​ടു​ത​ല്‍ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും പു​നീ​ത്കു​മാ​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 112 പി​ന്നാ​ക്ക​ജി​ല്ല​ക​ളെ അ​വ​രു​ടെ പ്ര​ത്യേ​ക വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ 2018-ല്‍ ​തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് ആ​സ്പി​രേ​ഷ​നല്‍ ജി​ല്ല പ​ദ്ധ​തി. കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ഏ​ക ആ​സ്പി​രേ​ഷ​നല്‍ ജി​ല്ല​യാ​ണ് വ​യ​നാ​ട്. ക്രീ​യാ​ത്മ​ക​മാ​യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ജ്യ​ത്തെ ആ​സ്പി​രേ​ഷ​നല്‍ ജി​ല്ല​യി​ലൊ​ന്നാ​യി വ​യ​നാ​ടി​നെ​യും പ​രി​ഗ​ണി​ച്ച​ത്.

ആ​രോ​ഗ്യം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, കാ​ര്‍ഷി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണ​മെ​ന്നും യോ​ഗം നി​ർദേശി​ച്ചു. ജി​ല്ല ക​ല​ക്ട​ര്‍ എ. ​ഗീ​ത, എ.​ഡി.​എം. എ​ന്‍.​ഐ. ഷാ​ജു, സ​ബ്ക​ല​ക്ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ വി. ​അ​ബൂ​ബ​ക്ക​ര്‍, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ് ഓ​ഫിസ​ര്‍ പി.​വി. അ​നി​ല്‍, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Aspirational District-Education of tribal students should be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.