കൽപറ്റ: രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമായ ബത്തേരി നഗരസഭയിൽ ചെയർമാൻ ടി.എൽ. സാബു അവധി നീട്ടി സെക്രട്ടറിക്ക് കത്ത് നൽകി. സി.പി.എം നിർദേശത്തിൽ നിർബന്ധ സാഹചര്യത്തിലാണ് അവധിയിൽ പ്രവേശിച്ചത്. എന്നാൽ, ഇതേ ക്കുറിച്ച് സാബു പ്രതികരിച്ചില്ല. സി.പി.എം പ്രതിനിധിയും വൈസ് ചെയർപേഴ്സനുമായ ജിഷയാണ് ചുമതല വഹിക്കുന്നത്. കേരള കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി ഒപ്പംനിന്ന ചെയർമാനെ സി.പി.എം ഒടുവിൽ പുറത്തിരുത്തിയെന്ന പ്രചാരണം ബത്തേരിയിൽ സജീവമായിട്ടുണ്ട്.
അതേസമയം, ബത്തേരി നഗരസഭ ഭരണവുമായി ബന്ധപ്പെട്ട പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.പി.എം വിരുദ്ധ പ്രചാരണം നടത്തുന്നതിെൻറ ഭാഗമായി വ്യാജ വാർത്തയാണ് വരുന്നത്. സംസ്ഥാനത്തുതന്നെ മാതൃകയായ ഭരണമാണ് ബത്തേരിയിൽ എൽ.ഡി.എഫ് നടത്തുന്നത്. വികസനത്തിൽ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. നഗര ശുചീകരണത്തിലടക്കം സംസ്ഥാനത്തിന് മാതൃകയാണ് ബത്തേരി.
കേരള കോൺഗ്രസ് അംഗമായ ടി.എൽ. സാബുവിെൻറ പിന്തുണയോടെയാണ് എൽ.ഡി.എഫ് നഗരസഭയിൽ ഭരണത്തിലേറിയത്. എൽ.ഡി.എഫ് തീരുമാന പ്രകാരമാണ് പിന്നീട് ഇദ്ദേഹത്തെ ചെയർമാനാക്കിയത്. സാബുവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങൾ പലതവണ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം എൽ.ഡി.എഫ് ശരിയായ രാഷ്ട്രീയ തീരുമാനമെടുത്ത് യു.ഡി.എഫ് ആരോപണങ്ങളെ നേരിട്ടു.
സാബുവിനെ കാര്യലാഭത്തിന് സി.പി.എം മാറ്റിനിർത്തിയിട്ടില്ല. അദ്ദേഹത്തിെൻറ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് അവമതിപ്പിനിടയാക്കി. ചെയർമാൻ പദവിക്ക് യോജിക്കാത്ത വാക്കുകൾക്കെതിരെ പൊതുജന വികാരവുമുണ്ട്.ഈ സാചര്യത്തിലാണ് അദ്ദേഹം മാറിനിൽക്കുന്നത്. ഇത് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും സി.പി.എം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.