ചൊക്ലി: മേക്കുന്ന് മതിയമ്പത്ത് മുസ്‍ലിം എൽ.പി സ്കൂളിന് സമീപം ചെരിപ്പെരി നാസറിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശികളെ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി കാട്ടികുളത്തെ കെ. സന്തോഷ്, മാനന്തവാടി ചമടിപൊയിൽ കെ. കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ബൈക്ക് മോഷണംപോയ ദിവസം തന്നെ വിദേശത്തുള്ള റസാക്കിന്റെ കൂഫിയ എന്ന വീട്ടിൽ മോഷണശ്രമവും നടന്നിരുന്നു. വീട്ടിൽ ആൾതാമസമില്ലാത്തതിനാൽ പൂട്ടിയ നിലയിലായിരുന്നു. ഇവിടുത്തെ അലമാരകൾ തുറന്ന് സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. ബൈക്ക് മോഷണം പോയതിനു ശേഷം ചൊക്ലി പൊലീസ് സൂക്ഷ്മമായ തിരച്ചിൽ നടത്തുകയായിരുന്നു. സംശയം തോന്നിയ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
അന്വേഷണത്തിനിടെയാണ് അപരിചിതരായവരെ ഓട്ടോറിക്ഷയിൽ കാണാനായത്. തുടർന്ന് ചോദ്യം ചെയ്യലിൽ മോഷണക്കഥ പുറത്തു വന്നു. സംഭവത്തിൽ നാലുപേർ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു പേരെയേ പിടികൂടാനായുള്ളൂ. ചൊക്ലി ഇൻസ്പെക്ടർ ഷാജു, എസ്.ഐ സൂരജ് ഭാസ്കർ, എ.എസ്.ഐ സുധീർ, എ.എസ്.ഐ സഹദേവൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിജേഷ്, ബൈജു, ബിബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.