ചട്ടലംഘനം പിടിച്ച് സി വിജിൽ ആപ്

ക​ൽ​പ​റ്റ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സി ​വി​ജി​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മു​ഖേ​ന ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 855 പ​രാ​തി​ക​ള്‍. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ​രാ​തി​ക​ള്‍ ന​ല്‍കു​ന്ന​തി​നാ​ണ് സി ​വി​ജി​ല്‍ ആ​പ്പ്. ല​ഭി​ച്ച പ​രാ​തി​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ സി​വി​ല്‍ സ്റ്റേ​റ്റ​ഷ​നി​ലെ അ​ടി​യ​ന്ത​ര​കാ​ര്യ നി​ര്‍വ​ഹ​ണ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം ​ജീ​വ​ന​ക്കാ​ര്‍ അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്‌​ക്വാ​ഡു​ക​ള്‍ക്ക് കൈ​മാ​റി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ പോ​സ്റ്റ​ര്‍ പ​തി​ക്ക​ല്‍, പ​ണം, മ​ദ്യം, ല​ഹ​രി, പാ​രി​തോ​ഷി​ക വി​ത​ര​ണം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, മ​ത​സ്പ​ര്‍ധ​യു​ണ്ടാ​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ള്‍, പെ​യ്ഡ് ന്യൂ​സ്, വോ​ട്ട​ര്‍മാ​ര്‍ക്ക് സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്ക​ല്‍, വ്യാ​ജ വാ​ര്‍ത്ത​ക​ള്‍, അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പ​തി​ക്ക​ല്‍ തു​ട​ങ്ങി പൊ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഏ​തു പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കെ​തി​രെ​യും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ​രാ​തി​ക​ള്‍ ന​ല്‍കാം.

പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​നി​ല്‍ ത​ത്സ​മ​യ ചി​ത്ര​ങ്ങ​ള്‍, ര​ണ്ടു മി​നി​റ്റു വ​രെ ദൈ​ര്‍ഘ്യ​മു​ള്ള വി​ഡി​യോ​ക​ള്‍, ശ​ബ്ദ​രേ​ഖ​ക​ള്‍ എ​ന്നി​വ​യും ന​ൽ​കാം. ജി.​ഐ.​എ​സ്( ജി​യോ ഗ്രാ​ഫി​ക് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സം​വി​ധാ​നം) ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ല്‍ ലൊ​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​കു​ന്ന​തി​ന​ൽ അ​ന്വേ​ഷ​ണ​വും പ​രി​ഹാ​ര ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സാ​ധി​ക്കും. പ​രാ​തി സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം, തെ​ളി​വു​ക​ളു​ടെ അ​ഭാ​വം, വ്യാ​ജ പ​രാ​തി​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ആ​പ്ലി​ക്കേ​ഷ​നി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സ്വ​ന്തം പേ​രു വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യും അ​ജ്ഞാ​ത​രെ​ന്ന നി​ല​ക്കും പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍കാം. ഫോ​ട്ടോ/ വി​ഡി​യോ/​ഓ​ഡി​യോ എ​ടു​ത്ത ശേ​ഷം അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ല്‍ പ​രാ​തി സ​മ​ര്‍പ്പി​ക്ക​ണം.

ഫോ​ണി​ല്‍ നേ​ര​ത്തെ സ്റ്റോ​ര്‍ ചെ​യ്തി​ട്ടു​ള്ള വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും സി ​വി​ജി​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്യാ​നാ​വി​ല്ല. പ​രാ​തി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ക്വാ​ഡു​ക​ള്‍ക്ക് കൈ​മാ​റും. ഫ്ല​യി​ങ് സ്‌​ക്വാ​ഡ്, ആ​ന്റീ ഡി​ഫേ​യ്സ്മെ​ന്റ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ര്‍വൈ​ല​ന്‍സ് ടീം ​എ​ന്നി​വ​രാ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സ്‌​ക്വാ​ഡ് വ​ര​ണാ​ധി​കാ​രി​ക്ക് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ റി​പ്പോ​ര്‍ട്ട് ന​ല്‍കും. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ര​ണാ​ധി​കാ​രി ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രാ​തി​യി​ല്‍ സ്വീ​ക​രി​ച്ച തു​ട​ര്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ച വി​വ​രം 100 മി​നി​റ്റി​നു​ള്ളി​ല്‍ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. 1950 എ​ന്ന ടോ​ള്‍ഫ്രീ ന​മ്പ​റി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സി​വി​ജി​ല്‍ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ങ്ങ​ള്‍ക്ക് വി​ളി​ക്കാം. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ സി​ വി​ജി​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ന​ല്‍ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - C-Vigil-app-complaint-violation-rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.