കൽപറ്റ: തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ കോൺഗ്രസ്-ലീഗ് ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യക്ഷന്മാർ ഇന്ന് രാജിവെക്കുമെങ്കിലും കൽപറ്റ നഗരസഭയിലും കൽപറ്റ േബ്ലാക്ക് പഞ്ചായത്തിലും അധ്യക്ഷന്മാരുടെ രാജി ഉടനില്ല. കൽപറ്റ നഗരസഭയിലും കൽപറ്റ േബ്ലാക്ക് പഞ്ചായത്തിലും സ്ഥാനാർഥി നിർണയമാവാത്തതും ചെയർമാൻ സ്ഥാനം ആർക്ക് നൽകണമെന്ന ധാരണയാവാത്തതും കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
അതേസമയം, കോൺഗ്രസ് അധ്യക്ഷന്മാരെ തീരുമാനിച്ച ശേഷം നിലവിലെ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്നാണ് ലീഗിന്റെ തീരുമാനം. കല്പറ്റ നഗരസഭ ചെയര്മാന് മുസ്ലിംലീഗിലെ കേയംതൊടി മുജീബിന് പകരം ആര് വരുമെന്ന ചര്‍ച്ച സജീവമായി നടക്കുന്നുണ്ട്. കെ.പി.സി.സി അംഗം കൂടിയായ ടി.ജെ. ഐസക്, പി. വിനോദ് എന്നിവരുടെ പേരുകളാണ് പകരം ചെയര്മാന് പദവിയിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ആർക്ക് ചെയർമാൻ സ്ഥാനം നൽകണമെന്ന് മുന്നണിക്കുള്ളിൽ ധാരണയായിട്ടില്ല. 28 ഡിവിഷനുകളാണ് നഗരസഭയില്‍. യു.ഡി.എഫിന് 15 ഉം എല്‍.ഡി.എഫിന് 13 ഉം കൗണ്‍സിലര്‍മാരുണ്ട്.
ധാരണ പ്രകാരം കല്പറ്റ നഗരസഭയില്‍ ഇപ്പോള്‍ ലീഗിനുള്ള അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് കൈമാറണം. വനിത സംവരണമായ കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ലീഗിന്റെ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും. മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, മുട്ടില്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുമാണ് അധ്യക്ഷസ്ഥാനം വെച്ചുമാറുക. മേപ്പാടിയില്‍ മാത്രമാണ് നിലവില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.