സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിനെതിരെ കേസ്​

കൽപറ്റ: ദേവസ്വം ബോർഡ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കൊല്ലം സ്വദേശിക്കെതിരെ മീനങ്ങാടി പൊലീസ് കേ​സെടുത്തു.

കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ചന്ദ്രനെതിരെയാണ് കേ​െസടുത്തത്. മുട്ടിൽ കൊളവയലിൽ സുഹൃത്തിെൻറ വീട്ടിൽ താമസിച്ചുവന്നിരുന്ന വിഷ്ണു ഡൽഹി കേരള ഹൗസിലെ ജീവനക്കാരനാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ദേവസ്വം ബോർഡിൽ ഓഡിറ്ററാണെന്നു പരിചയപ്പെടുത്തി.

ബോർഡിൽ ജോലി ശരിയാക്കിത്തരാമെന്നു വാഗ്ദാനം നൽകി നിരവധി പേരിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. കൊളവയൽ സ്വദേശികൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. വിഷ്ണു ഇപ്പോൾ ഒളിവിലാണ്.

കണ്ണൂർ, കോട്ടയം ജില്ലകളിലും ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.

തളിപ്പറമ്പിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞു ആഡംബര കാർ വാടകക്കെടുത്തു മുങ്ങിയ സംഭവത്തിലും അനധികൃത മണ്ണെടുപ്പി​െൻറ പേരിലും വിവിധ സ്​റ്റേഷനുകളിൽ കേസുണ്ട്.

Tags:    
News Summary - Cheating by offering government jobs; Case against young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.