കൽപറ്റ: വയനാട്ടിൽ മൂന്നുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തി നവകേരളം കര്‍മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായാണ് ജില്ലയില്‍ മികവിന്റെ കേന്ദ്രമായി മൂന്ന് വിദ്യാലയങ്ങള്‍ കൂടി തെരഞ്ഞെടുത്തത്. നിര്‍മാണം പൂര്‍ത്തീകരിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും.
പനമരം, മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും മാനന്തവാടി യു.പി സ്കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് നടക്കുക. പരിപാടിയില്‍ ചീരാല്‍ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി ചെലവില്‍ നിര്‍മിച്ച പനമരം ഗവ ഹയർ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തില്‍ അഞ്ച് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, ശുചിമുറി ബ്ലോക്കുകളും 133 ലക്ഷം രൂപ ചെലവില്‍ മേപ്പാടി ഗവ ഹയർ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, ശുചിമുറികള്‍, റീട്ടെയ്നിങ് വാളും മാനന്തവാടി ഗവ യു.പി സ്കൂളില്‍ ഒരുകോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. 3.9 കോടി വിനിയോഗിച്ച് ചീരാല്‍ ഗവ മോഡല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ് മുറികള്‍, ഓഫിസ് റൂം, സ്റ്റാഫ് റൂം, ലബോറട്ടറികള്‍, ലൈബ്രറി, റീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്കുകള്‍ ഉള്‍പ്പെടും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര് കേളു, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ടി. സിദ്ദീഖ് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.