ബാണാസുര ഡാംമിലെ കൂട് മത്സ്യകൃഷി സന്ദര്‍ശിക്കുന്ന മന്ത്രി സജി ചെറിയാന്‍

ബാണാസുരയിലെ കൂട് മത്സ്യകൃഷി: 200 ടണ്‍ മത്സ്യം ഉൽപാദിപ്പിച്ചെന്ന് മന്ത്രി

കൽപറ്റ: ബാണാസുര ഡാമിലെ കൂട് മത്സ്യകൃഷി വന്‍വിജയമാണെന്നും 200 ടണ്‍ മത്സ്യം ഇവിടെ നിന്നും ഉല്‍പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ ഫിഷറീസ് വകുപ്പി‍െൻറ മേല്‍നോട്ടത്തില്‍ നടത്തുന്ന വിവിധ ഹാച്ചറികള്‍ സന്ദര്‍ശിക്കുന്നതി‍െൻറ ഭാഗമായാണ് മന്ത്രി ചൊവ്വാഴ്ച്ച രാവിലെ ബാണാസുരയില്‍ എത്തിയത്. ബാണാസുര ഡാമിൽ പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 191 പേരാണ് കൂട് കൃഷി മുന്നോട്ട് കൊണ്ടു പോകുന്നത്. വിളവെടുക്കുന്ന മത്സ്യങ്ങള്‍ കേരളത്തിലെ എല്ലാ മാര്‍ക്കറ്റുകളിലും എത്തിക്കാന്‍ അനുസൃതമായ സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ട്.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജലകൃഷി വികസന ഏജന്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബി. ഇഗ്നേഷ്യസ് മണ്‍റോ, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം. താജുദ്ധീന്‍, ബി.കെ. സുധീര്‍ കിഷന്‍, അസി. ഡയറക്ടര്‍ ആര്‍. ജുഗുനു, കെ. റഫീക് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Collective fish farming in Banasura: Minister produces 200 tonnes of fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.