സമ്പൂർണ തരിശുരഹിത പദ്ധതി; ഗ്രാമങ്ങൾ പച്ചപ്പണിയുന്നു

കൽപറ്റ: ഹരിതകേരളം മിഷൻ കൃഷി വകുപ്പി​െൻറ സഹകരണത്തോടെ ജില്ലയിൽ നടപ്പാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വർഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.

ഹരിതകേരളം മിഷൻ ജില്ലയിൽ നാല്​ ബ്ലോക്കുകളിലായി സമ്പൂർണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി, എടവക, പൂതാടി, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്. എടവക, പൂതാടി എന്നീ ഗ്രാമപഞ്ചായത്തുകളെ ഇതിനോടകം സമ്പൂർണ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പൂതാടി ഗ്രാമപഞ്ചായത്തിൽ തരിശായിക്കിടക്കുന്നതും കൃഷിയോഗ്യമായതുമായ 7.5 ഏക്കർ കരഭൂമിയിലും 80 ഏക്കർ വയലിലും കൃഷി ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.