കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്നത് ജനസഭ അല്ലെന്നും അഴിമതി സഭ ആണെന്നും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. ജെ.എസ്.എസ് സംസ്ഥാന സെന്റർ കമ്മിറ്റി അംഗം വിനോദ് ബത്തേരി മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൽപറ്റയിൽ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.പി. സുരേഷ്, ദാസൻ പലപ്പിള്ളി, സുധാകരൻ പള്ളത്ത്, അഡ്വ. അജയകുമാർ, മട്ടന്നൂർ സതീശൻ, പ്രമോദ് ഒറ്റക്കണ്ടം, കൃഷ്ണൻ, ഇബ്രാഹിം കൂടത്തായി, സാബു ജേക്കബ്, പ്രഭാകരൻ നായർ, റസാഖ് കൽപറ്റ, പി.പി. ആലി, രാമകൃഷ്ണൻ, എന്നിവർ സംസാരിച്ചു. സുനിൽ കുമാർ സ്വാഗതവും സതീഷ് പാറക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.