• 4427536 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു
• 25418 കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനം
• ആകെ 63175 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്കി
• വേതനമായി നൽകിയത് 14565.48 ലക്ഷം രൂപ
കൽപറ്റ: മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും പുല്പള്ളി, എടവക പഞ്ചായത്തുകള്‍ നാലും അഞ്ചും സ്ഥാനങ്ങളും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാനന്തവാടി ബ്ലോക്ക് ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
4427536 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 25418 കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനം ജില്ലയില്‍ കൊടുക്കുവാന്‍ സാധിച്ചു. പദ്ധതിയിലൂടെ ആകെ 63175 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി. വേതനമായി 14565.48 ലക്ഷം രൂപയും മെറ്റീരിയല്‍ ഫണ്ട് ഇനത്തില്‍ 3613.39 ലക്ഷം രൂപയും ചെലവഴിച്ചു. സുഭിക്ഷകേരളം, ശുചിത്വകേരളം പദ്ധതിയില്‍ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചത്.
ഇതിന്റെ ഭാഗമായി ജില്ലയില്‍ കാലിത്തൊഴുത്ത്-269, ആട്ടിന്‍കൂട്-66, കോഴിക്കൂട്-84, കുളങ്ങള്‍ -155 , അസോള ടാങ്ക്-38, കിണര്‍ റീ-ചാർജിങ് -11, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വര്‍ക്ക് ഷെഡ്- 5 എന്നിവയുടെ നിർമാണവും 112 ഏക്കറില്‍ തീറ്റപ്പുല്‍കൃഷിയും സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പാക്കി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് പിറ്റ് 669, സോക് പിറ്റ് 3099, എന്നിവയുടെ നിര്‍മാണവും നടപ്പാക്കി.100 ദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 54 കുളങ്ങള്‍ നിർമിച്ചു.
അമൃത സരോവര്‍ പദ്ധതിയുടെ ഭാഗമായി 74 കുളങ്ങൾ പൂര്‍ത്തീകരിച്ചു. സ്കൂളുകള്‍ക്ക് ചുറ്റുമതില്‍, പട്ടികവർഗ ജനവാസ കേന്ദ്രങ്ങളില്‍ കമ്യൂണിറ്റി സോക്ക് പിറ്റ്, ഡ്രെയിനേജ്, തോടരികില്‍ വൃക്ഷത്തൈ നടല്‍, ഓരോ പഞ്ചായത്തിലും ജൈവവൈവിധ്യ പാര്‍ക്കുകള്‍, കലുങ്കുകള്‍, സ്കൂളുകളില്‍ കിച്ചന് ഷെഡുകള്‍ എന്നിവ ഏറ്റെടുത്ത് നടപ്പാക്കും.
ആസൂത്രണ ഭവന് എ.പി.ജെ. ഹാളില്‍ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അവാര്‍ഡ് വിതരണം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ജില്ല കnക്ടര്‍ ഡോ. രേണു രാജ്, ജോയിന്റ് പ്രോഗ്രാം കോഓനേറ്റര് പി.സി. മജീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.