കൽപറ്റ: ജില്ലയെ വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ഭാരവാഹികൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖല കരിഞ്ഞുണങ്ങുകയാണ്.
കുടിവെള്ള ക്ഷാമം നാട്ടിലെങ്ങും രൂക്ഷമാണ്. ജില്ല ഭരണകൂടം ഇക്കാര്യത്തിൽ ശ്രദ്ധകൊടുത്തിട്ടുമില്ല. മന്ത്രിതല സംഘം പുൽപള്ളി -മുള്ളൻകൊല്ലി പഞ്ചായത്തുകൾ സന്ദർശിച്ച് വരൾച്ചയുടെ തീവ്രത മനസ്സിലാക്കണം. ക്ഷീരകർഷകർക്ക് കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് പി.എം. ബെന്നി, ബ്ലോക്ക് പ്രസിഡന്റ് പരിതോഷ്കുമാർ, വർഗീസ് മുര്യൻകാവിൽ, പി.എം. കുര്യൻ, ബിനു നടുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. വരൾച്ചബാധിത പ്രദേശങ്ങളിൽ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി.
ശശിമല, ചാമപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കൃഷിയിടങ്ങളിലാണ് സന്ദർശനം നടത്തിയത്. കൃഷി നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അടിയന്തര സഹായങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.