കമ്പളക്കാട്: കാർ വിൽപനയുടെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശി വടക്കേൽ അജി മാത്യുവിനെയാണ് (40) കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. പളനിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി ഇയാൾ ആളുകളിൽനിന്ന് കാറുകൾ വാങ്ങി മൈസൂരുവിൽ കൊണ്ടുപോയി പൊളിച്ചുവിൽക്കുകയും പണം ചോദിച്ചെത്തുന്ന ഉടമസ്ഥരെ കബളിപ്പിക്കുകയുമായിരുന്നു പതിവ്. ഇയാൾക്കെതിരെ പനമരം, ബത്തേരി, മാനന്തവാടി സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള നിരവധി പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. കണിയാമ്പറ്റ സ്വദേശിനി നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.