ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ട​ച്ചു; സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു

ക​ൽ​പ​റ്റ: ഗ​വ. ജ​ന​റ​ൽ ആ​​ശു​പ​​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൂ​ട്ടി​യ​തി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ ലോ​ക്​​താ​ന്ത്രി​ക്​ യു​വ​ജ​ന​താ​ദ​ളി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ സൂ​​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. ഏ​​പ്രി​ൽ ഏ​ഴി​നാ​ണ്​ അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ട​ച്ച​ത്. ഇ​തോ​ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന രോ​ഗി​ക​ളും അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട്​ ചി​കി​ത്സ തേ​ടു​ന്ന​വ​രും പ്ര​യാ​സ​ത്തി​ലാ​യി. ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ളെ അ​ധി​കൃ​ത​ർ സ്വ​കാ​ര്യ ആ​ശു​പ​​ത്രി​ക​ളി​ലേ​ക്ക്​ പ​റ​ഞ്ഞു​വി​ടു​ക​യാ​ണെ​ന്ന പ​രാ​തി ല​ഭി​ച്ച​തി​നാ​ലാ​ണ്​ സ​മ​ര​മെ​ന്ന്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, ക​ല​ക്​​ട​ർ, ജി​ല്ല ​പൊ​ലീ​സ്​ മേ​ധാ​വി എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ല ​പ്രോ​ഗ്രാം മാ​നേ​ജ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ രാ​വി​ലെ മു​ത​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന ഉ​റ​പ്പു​ല​ഭി​ച്ച​തോ​ടെ​യാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഉ​പ​രോ​ധ​ത്തി​ന്​ യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ബി. രാ​ജു​കൃ​ഷ്​​ണ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ യു.​എ. അ​ജ്​​മ​ൽ, സ​ജി​ത്ത്, കെ.​ടി. ഹാ​ഷിം, ജി​തി​ൻ രാ​ജേ​ന്ദ്ര​ൻ, ഷൈ​ജ​ൽ കൈ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - general hospital closed the emergency department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.