കൽപറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്ര ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾ തയാറായി. അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. ഹജ്ജ് കമ്മിറ്റി നിയോഗിച്ച ട്രെയിനർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ സജ്ജമായിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20 ആണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർമാരുടെ നേതൃത്വത്തിൽ വയനാട് മുസ്ലിം ഓർഫനേജിലും മാനന്തവാടി ബാഫഖി ഹോമിലും തിങ്കളാഴ്ച മുതൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തനം ആരംഭിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ച ജില്ലയിലെ ട്രെയിനർമാർ: 1. കെ. അബ്ദുല്ല കമ്മോം -9946724369, 2. കെ.എ. അബൂബക്കർ കൽപറ്റ 9447855046, 3. കെ.ടി. അബൂബക്കർ കൽപറ്റ 9544794256, 4. കെ. മൊയ്തു അഞ്ചുകുന്ന് 9539128132, 5. മൊയ്തൂട്ടി മാസ്റ്റർ കണിയാമ്പറ്റ 9605699034, 6. മുസ്തഫ ഹാജി എൻ.കെ. മുട്ടിൽ 9447345377, 7. നൗഷാദ് മണ്ണാർ പള്ളിക്കൽ 8547227655, 8. പി.എ. മൊയ്തൂട്ടി മൗലവി കാരക്കമല 8921540083.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.