കൽപറ്റ: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ്, സൗര ആശുപത്രി പദ്ധതി- സോളാര്‍ പ്ലാന്റ്, വേങ്ങൂര്‍ യു.പി.എച്ച്.സി അര്‍ബന്‍ പോളി ക്ലിനിക്, പെയിന്‍ ആൻഡ് പാലിയേറ്റിവ് ജില്ല ട്രെയിനിങ് സെന്റര്‍, കാന്‍സര്‍ കെയര്‍ യൂനിറ്റ്.
കുട്ടികള്‍ക്കുള്ള ഫിസിയോ തെറപ്പി യൂനിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് തുടങ്ങിയവ മന്ത്രി ഉദ്ഘാടനം ചെയ്യും. 1.25 കോടി ചെലവില്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് 12ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക്, ഹെല്പ് ഡെസ്ക്.
സന്തോഷ ഗ്രാമം ഹോസ്റ്റസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. വൈകീട്ട് 3.15 ന് ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ചീയമ്പം 73 കോളനിയല്‍ നിർമിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രം മന്ത്രി നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്, മുണ്ടേരി യു.പി.എച്ച്.സി അര്‍ബന്‍ പോളിക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.