കൽപറ്റ: ജില്ലയിൽ പരക്കെ മഴ തുടരുന്നു. ശനിയാഴ്ച ഇടവിട്ട് ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും മരം കടപുഴകി വീടുകൾ തകർന്നു. വൈദ്യുതി സംവിധാനവും തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്നു താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി-പുൽപള്ളി റോഡിൽ വൈൽഡ് ലൈഫ് വാർഡൻ ഓഫിസിന് മുന്നിലെ മരം വീണ് സമീപത്തെ ബോബി സെബാസ്റ്റ്യെൻറ വീടിെൻറ മതിൽ തകർന്നു. ഗേറ്റിനും നാശം സംഭവിച്ചു.
നെന്മേനി പഞ്ചായത്തിൽ ചിറ്റൂർ കുറുമ കോളനിയിലെ കൃഷ്ണെൻറ വീട് തകർന്നു. വീടിെൻറ ഓട് തലയിൽ വീണ് കൃഷ്ണന് പരിക്കേറ്റു. തലപ്പുഴ തവിഞ്ഞാൽ 44-മക്കിമല റൂട്ടിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. തോമട്ടുചാൽ വില്ലേജിലെ ചീനപ്പുൽ വട്ടിക്കുന്ന് അയൂബിെൻറ വീടിെൻറ മേൽക്കൂര കാറ്റിൽ തകർന്നു. കുന്നത്തിടവക വില്ലേജിലെ ചാരിറ്റിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ശനിയാഴ്ച രാവിലെ 8.30 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ (അളവ് മില്ലി മീറ്ററില്‍); കുപ്പാടി -28.2, മാനന്തവാടി -26.4, വൈത്തിരി -80.0, പടിഞ്ഞാറത്തറ ഡാം -62.5, അമ്പലവയല്‍ -39, മാനന്തവാടി (എ.ആര്.ജി) -33.5.
കൽപറ്റ കലക്ടറേറ്റ്: ട്രോൾ ഫ്രീ -1077, 04936 204151, 80784 09770, 95268 04151
വൈത്തിരി താലൂക്ക്: 04936 256100, 255229, 85908 42965, 94470 97705
സുൽത്താൻ ബത്തേരി: 04936 220296, 223355, 94470 97707
മാനന്തവാടി: 04935 240231, 241111, 94970 97704.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.