കൽപറ്റ: ജില്ലയില്‍ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു. ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ദേശീയ ഡെങ്കിപ്പനി ദിനം മുതല്‍ കൊതുകു ജന്യരോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണം, ഉറവിട നശീകരണം, ശുചിത്വ ഹര്‍ത്താല്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
‘ഡെങ്കിപ്പനിയെ തോല്‍പ്പിക്കാന്‍ കൂട്ടായ പടയൊരുക്കം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനസന്ദേശം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി,കടുത്ത തലവേദന,കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍,ഓക്കാനവും ഛര്‍ദ്ദിയും
കൊതുക് വളരാതിരിക്കാന്‍ വെള്ളം കെട്ടിനിൽക്കുന്നത് ശ്രദ്ധിക്കുക
ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായവ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്ക്കരിക്കുക.
ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ലവര്‍വേസുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം എന്നിവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം.
വെള്ളം അടച്ച് സൂക്ഷിക്കുക.
ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.