കല്പറ്റ: കേരളത്തിനകത്തും പുറത്തും നിരവധി മോഷണ, പിടിച്ചുപറി, കൊലപാതക കേസുകളിലെ പ്രതിയും കൂട്ടാളികളും പിടിയിൽ. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി കോട്ടറക്കുഴി പുത്തന്‍വീട്ടില്‍ ഗണേഷ് കുമാർ (42), കൂട്ടുപ്രതികളായ കല്പറ്റ വെള്ളാരംകുന്ന് സ്വദേശി സാബു (42), കല്പറ്റ മെസ് ഹൗസ് സ്വദേശി ചന്ദ്രമോഹന് (45) എന്നിവരാണ് പിടിയിലായത്.
ഗണേഷ്കുമാറിനെതിരെ തമിഴ്നാട് നെയ്വേലി, പോര്‍ട്ടോ നോവോ, പുതുചിത്രം, തിരുപ്പൂര്‍, മന്ത്രക്കൊപ്പം, ധാരാപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. വയനാട്ടില്‍ നിരവധി കഞ്ചാവ് കേസുകളിലും കളവുകേസുകളിലും പ്രതിയാണ് സാബു.
സംഘം പനമരം, കമ്പളക്കാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വീട് കുത്തിത്തുറന്ന് ടി.വി, ലാപ്ടോപ്, സ്വര്‍ണം, കുരുമുളക് എന്നിവ മോഷണം നടത്തിയിട്ടുണ്ട്. ഗണേശന് തൊട്ടില്‍പാലം പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് കട കുത്തിത്തുറന്ന് കുരുമുളക്, ഗ്രാമ്പൂ എന്നിവ മോഷ്ടിച്ച കേസിലും പ്രതിയാണ്.
കല്പറ്റ സി.ഐ പി. പ്രമോദിെൻറ നേതൃത്വത്തില്‍ സ്പെഷല്‍ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രന്, പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാന്, ഷാലു ഫ്രാന്‍സിസ്, കെ.കെ. വിപിന്‍ എന്നിവരാണ് പ്രതികളെ വലയിലാക്കിയത്. ഇവരെ പിടികൂടിയതോെട വയനാട്ടിലെ നിരവധി കളവുകേസുകള്ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.