കൽപറ്റ: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹന ഉടമകള്‍ക്ക് 3,30,260 രൂപ പിഴ ചുമത്തി. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ജില്ല റോഡ് സുരക്ഷാ സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന. ഇ.ഐ.ബി വാഹനങ്ങളിലെ സുരക്ഷ ഉപകരണങ്ങള്‍, ജി.പി.എസ് പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍, അനധികൃത ലൈറ്റുകള്‍, രൂപ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ എന്നിവക്കാണ് പരിശോധയില്‍ പിഴ ചുമത്തിയത്. പരിശോധന തുടരുമെന്ന് ജില്ല എന്‍ഫോഴ്സ്മെന്റ് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ.ആര്. സുരേഷ്, ജില്ല ട്രാഫിക് നോഡല്‍ ഓഫിസര്‍ വി.കെ. വിശ്വംബരന് എന്നിവര്‍ അറിയിച്ചു. പരിശോധനയില്‍ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ്, ആര്.ടി.ഒ വയനാട്, സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി എസ്.ആര്.ടി.ഒമാര്‍, മാനന്തവാടി ആര്.ടി.ഒ ഓഫിസ് ഉദ്യോഗസ്ഥര്‍, കല്പറ്റ, മാനന്തവാടി, പനമരം സുൽത്താൻ ബത്തേരി, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.