കൽപറ്റ: കുടുംബശ്രീ ജില്ല മിഷൻ പട്ടികവർഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ല മിഷൻ നടത്തുന്ന ‘മളെ ഹുയ് വത്’ എന്ന പരിപാടിയുടെ ഭാഗമായാണ് അഞ്ച് ഏക്കർ പാടത്ത് കമ്പളനാട്ടി സംഘടിപ്പിച്ചത്.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നേതൃത്വം നൽകി. എസ്.ഇ.ആർ.പി ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് മെംബർമാരായ ജുനൈദ് കൈപ്പാണി, കെ.വിജയൻ, കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൻ സി.എൻ. സജ്ന എന്നിവരും കമ്പളനാട്ടിയിൽ പങ്കാളികളായി. മഴപ്പാട്ട്, മഴക്കാല ക്ലാസുകൾ, ഡോക്യുമെന്ററി, ഫോട്ടോഗ്രഫി, വടംവലി തുടങ്ങി നിരവധി പരിപാടികളാണ് കുട്ടികൾക്കും യുവാക്കൾക്കുമായി ജില്ല മിഷൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.