കൽപറ്റ: ജില്ലയിൽ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നിരവധി കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട കാവുമന്ദം തരിയോട് എട്ടാം മൈല്‍ സ്വദേശി കാരനിരപ്പേല്‍ വീട്ടില്‍ ഷിജു എന്ന കുരിശ് ഷിജുവി (43) നെതിരെ വീണ്ടും കാപ്പ ചുമത്തി. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ കേസുകളിലെ പ്രതിയാണിയാൾ. ജില്ല പൊലീസ് മേധാവി ആർ.ആനന്ദ് നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. മുമ്പ് ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസില്‍ പ്രതിയായതിനാലാണ് കാപ്പ ആക്ട് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റു ചെയ്തു കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.