കൽപറ്റ: മുന്നണി മാറിയെത്തിയശേഷം പുതിയ നിയോഗവുമായി കെ.സി. റോസക്കുട്ടി ടീച്ചർ. സംസ്ഥാന വനിത വികസന കോർപറേഷൻ ചെയർപേഴ്സനായി നിയമിതയായ അവർ ജനുവരി ഏഴിന് സ്ഥാനം ഏറ്റെടുക്കും.
പുതിയ നിയോഗത്തിൽ സന്തോഷമുണ്ടെന്നും സ്ഥാനമേറ്റെടുത്തശേഷം ഒട്ടേറെ സ്ത്രീകൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റോസക്കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. നേരത്തേ, കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ടീച്ചർ യു.ഡി.എഫ് ഭരണകാലത്ത് വനിത കമീഷൻ അധ്യക്ഷയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്താണ് സ്ഥാനാർഥിനിർണയത്തെ ചൊല്ലി പാർട്ടിയുമായി ഇടഞ്ഞ് ഇടതുപാളയത്തിലേക്ക് ചേക്കേറിയത്. കെ.എസ്. സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാന വനിത വികസന കോർപറേഷൻ ചെയർപേഴ്സനായി എൽ.ഡി.എഫ് സർക്കാർ കെ.സി. റോസക്കുട്ടിയെ നിയമിക്കുന്നത്. സുൽത്താൻ ബത്തേരി മുൻ എം.എൽ.എയായിരുന്നു.
വനിത വികസന കോർപറേഷൻ 600 കോടിയിലധികം രൂപ വിവിധ പദ്ധതികൾ വഴി വനിത ശാക്തീകരണത്തിനായി നൽകിട്ടുണ്ട്.
സ്മൈൽ പദ്ധതി, നൈപുണ്യ വികസനം, സ്ത്രീ സുരക്ഷ പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കിവരുന്നു. വിവിധ ദേശീയ ധനകാര്യ വികസന കോർപറേഷനുകളുടെ കേരളത്തിലെ ചാനലൈസിങ് ഏജൻസിയായും വനിത വികസന കോർപറേഷൻ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.