കൽപറ്റ: നഗരസഭ പരിധിയിൽ പെട്ട പെരുന്തട്ടയില്‍ കണ്ടെത്തിയ പുലി ജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഒരു പശുവിനെ കൊല്ലുകയും മറ്റൊരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. പുലിയെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ ഒരു ലൈവ് കാമറ ഉൾെപ്പടെ പ്രദേശത്ത് മൂന്നുകാമറകളും സ്ഥാപിച്ചു. സൗത്ത് ഡി.എഫ്.എ അജിത് കെ. രാമനൻ, മേപ്പാടി റേഞ്ച് ഓഫിസര്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഞായറാഴ്ച പ്രദേശത്ത് പരിശോധന നടത്തി.
ശനിയാഴ്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പാറക്കുമുകളിൽ പുലിയെ കണ്ടെത്തിയിരുന്നു. വൈകീട്ട് അഞ്ചരമുതൽ ഒരുമണിക്കൂറോളം പെരുന്തട്ട ജി.എൽ.പി സ്കൂളിനു സമീപത്തെ ഏഴരക്കുന്നിൽ പാറപ്പുറത്താണ് നാട്ടുകാർ പുലിയെ കണ്ടത്. നാട്ടുകാരെ കണ്ടിട്ടും പുലി കാട്ടിലേക്കു പോയില്ല. ഒരുമാസത്തിലേറെയായി പുലിയുടെ സാന്നിധ്യം ഇവിടെയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അബുതാഹിര്‍, അബ്ദുള്ള എന്നിവരുടെ പശുക്കളെയാണ് പുലി ആക്രമിച്ചത്. പുലിക്ക് പുറമെ കടുവാസാന്നിധ്യവുമുള്ള മേഖലയാണിത്. എസ്റ്റേറ്റ് അടഞ്ഞുകിടക്കുന്നതിനാല്‍ പ്രദേശം കാടുമൂടിയ നിലയിലാണ്.
ഇതാണ് വന്യമൃഗങ്ങള്‍ വിഹരിക്കാനുള്ള കാരണം. വീടുകൾക്കും സമീപവും പാടിയുടെ പരിസരത്തും സ്ഥിരമായി പുലിയെത്തുന്നുണ്ട്. പ്രദേശത്ത് വയനാട് സൗത്ത് ഡി.എഫ്.ഒ അജിത് കെ. രാമന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. തേയിലത്തോട്ടം അടച്ചതോടെ തൊഴിലില്ലാതായ തൊഴിലാളികള്‍ പശുവളര്ത്തലുള്പ്പെടെയുള്ളവയില് നിന്നുള്ള വരുമാനത്താലാണ് ജീവിക്കുന്നത്. വന്യം ജീവികളുടെ സാന്നിധ്യം വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണിയാണ്. ഈ പ്രദേശത്ത് ഒരു സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.