കല്പറ്റ: അബ്കാരി കേസുകളിലെ സ്ഥിരംകുറ്റവാളിയായ വ്യക്തിയില്‍ നിന്നും 20,000 രൂപ വായ്പ വാങ്ങിയ ശേഷം തിരികെ നല്‍കിയില്ലെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കല്പറ്റ എക്സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ പി.സി. സജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 17നാണ് സജിത് പണം കടം വാങ്ങിയത്. ഏപ്രിൽ 28ന് തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.
പിന്നീട് ഫോണില്‍ വിളിച്ച് എടുക്കാതിരുന്നതിനെ തുടര്‍ന്ന് പണം നല്‍കിയയാള്‍ കൽപറ്റ എക്സൈസ് റേഞ്ച് ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി സജിത്ത് പണം തിരികെ നല്കി. അബ്കാരി കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ ഒരാളില്‍ നിന്നും മുന്‍പരിചയമില്ലാതെ പണം വാങ്ങിയത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്നും ഗുരുതര കൃത്യവിലോപവും സേനയുടെ സൽപേരിന് കളങ്കം വരുത്തുന്നതുമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എസ്. ഷാജി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.