കൽപറ്റ: ലോക്സഭ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയായി. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ചിട്ടുള്ള കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്ന് ഇളവ് ലഭിക്കേണ്ട ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 29ന് വൈകീട്ട് അഞ്ചിനകം കലക്ടറേറ്റിലെ ഹെല്പ് െഡസ്കില്‍ അപേക്ഷ നല്‍കണം. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ നാല്, അഞ്ച്, ഏഴ് തീയതികളില്‍ പരിശീലനം നല്‍കുമെന്ന് വരണാധികാരി കൂടിയായ കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
കൽപറ്റ: ഉപതെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ നാല്, ആറ്, ഏഴ് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും പോളിങ് ഓഫിസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ നാല്,അഞ്ച്,ഏഴ് തീയതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷനല്‍ ട്രെയ്നിങ് നവംബര്‍ എട്ടിനും നടക്കും. നവംബര്‍ നാലിന് രാവിലെ 9.30 മുല് ഉച്ച 12.30 വരെയും ഉച്ച രണ്ടു മുതല്‍ അഞ്ചുവരെയും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍, ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, സര്‍വജന ഹൈസ്കൂള്‍ ഓഡിറ്റോറിയം, സര്‍വജന ജൂബിലി ഓഡിറ്റോറിയം, സെറ്റ്കോസ് ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ പരിശീലനം നടക്കും.
നവംബര്‍ അഞ്ചിന് മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഏഴിന് കല്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഇതേ സ്ഥലത്ത് ഇതേ സമയങ്ങളില്‍ പരിശീലനം നൽകും. എട്ടിന് രാവിലെ 9.30 മുതല്‍ ഉച്ച 12.30 വരെ സുല്‍ത്താൻ ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്നിന്നുള്ളവര്ക്കായുള്ള അഡീഷനല്‍ ട്രെയിനിങ്ങും നടക്കും.
കൽപറ്റ: ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലും മറ്റു തെരഞ്ഞെടുപ്പ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കുന്നതിന് ഫോറം 12 ലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്സഭ മണ്ഡലത്തിലുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിനായി (പിബി) ഫോം 12ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവിന്റെയും വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കണം.
പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതത് പരിശീലന കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ നവംബര്‍ എട്ടിനകം മാനന്തവാടി സബ് കലക്ടറുടെ ഓഫിസ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫിസ്, ജില്ല പ്ലാനിങ് ഓഫിസ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കണമെന്ന് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.