മാവോവാദി നേതാവ് സാവിത്രിയെ തലപ്പുഴയിൽ തെളിവെടുപ്പിനെത്തിച്ചു

തലപ്പുഴ (വയനാട്): തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് സാവിത്രിയെ വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചത്.

വൈകിട്ട് ആറോടെയാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. വനത്തിനുള്ളിൽ ഏഴു കിലോമീറ്ററോളം ഉൾപ്രദേശത്ത് തെളിവെടുപ്പിന്‍റെ ഭാഗമായി പരിശോധന നടത്തിയതായും, പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്തിയതായും സൂചനയുണ്ട്. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു.

കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. തുടർന്ന് ഇവരെ അരീക്കോട്ടേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. നവംബർ ഒമ്പതിനാണ് സാവിത്രിയേയും കർണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂർത്തിയെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

Tags:    
News Summary - Maoist leader Savitri taken to Thalappuzha for evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.