കൽപറ്റ: തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ വയനാട്ടിൽ പൊലീസ് സജ്ജം. വിവിധ ബൂത്തുകൾ മാവോവാദി ഭീഷണിയിലായതിനാൽ സർവസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷ ക്രമീകരണങ്ങള്‍ക്ക് 1785 സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. ജില്ലയെ മൂന്ന് ഇലക്ഷന് സബ് ഡിവിഷനുകളായി വിഭജിച്ച് മേല്‍നോട്ടത്തിന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, അസി. പൊലീസ് സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തി.
പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമേ മോട്ടോര്‍ വാഹന, എക്സൈസ്, ഫോറസ്റ്റ് വകുപ്പുകളില്‍ നിന്നും സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 132 ബൂത്തുകൾ മാവോവാദി ബാധിതമാണെന്നാണ് രഹസ്യ വിവരം. ആൻഡി നക്സല്‍ ഫോഴ്സിലെ സേനാംഗങ്ങളെ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷക്ക് നിയോഗിച്ചിട്ടുണ്ട്.
216 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചു. 132 ബൂത്തുകള്‍ വെബ്കാസ്റ്റിങ്/ വിഡിയോഗ്രഫി ഉള്ള 152 ബൂത്തുകള്‍ ഉള്‍പ്പെടെ 222 ബൂത്തുകളിലും ഫോറസ്റ്റിനോട് ചേര്‍ന്നുള്ള മൂന്നു ബൂത്തുകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ല ആസ്ഥാനത്തും സബ് ഡിവിഷന് ആസ്ഥാനത്തും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്ട്രൈക്കിങ് ഫോഴ്സുകളുണ്ടാകും. ഓരോ ബൂത്തിലും അര മണിക്കൂറിനുള്ളില്‍ എത്തുന്ന വിധത്തിലാണ് പട്രോളിങ് ക്രമീകരിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് നേരിട്ട് ബന്ധപ്പെടുന്നതിന് ഹോട്ട്ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മാവോവാദി ഭീഷണിയുണ്ടെന്ന വിലയിരുത്തലിൽ സായുധ കമാൻഡോകൾ ബുത്തുകളുടെ പരിസരത്ത് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.