കല്പറ്റ: ചുമട്ട് തൊഴില്‍ സേവനത്തില്‍ നിന്നും ഒടുവിൽ മൊയ്തു ലോക തൊഴിലാളി ദിനത്തിൽ വിരമിക്കുന്നു. നീണ്ട നാല്പത് വര്‍ഷം കല്പറ്റയില് ചുമട്ട് തൊഴില്‍ ചെയ്ത മൊയ്തുവാണ് ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ ചുമട്ടു തൊഴിലാളി. ചുമട്ടു തൊഴിലാളി ബോര്‍ഡ് നിലവില്‍ വരുന്നതിനും മുമ്പേ 1984ലാണ് ഇദ്ദേഹം കയറ്റിറക്ക് ജോലി ആരംഭിച്ചത്. മൊയ്തു ജോലി ആരംഭിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1995ലാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുന്നത്.
തൊഴില്‍ മേഖലയില്‍ നിരവധി അവഗണനകള്‍ നേരിട്ട കാലത്തും തന്റെ തൊഴില്‍ ആത്മാർഥമായും സത്യസന്ധമായും ചെയ്യാന്‍ അദ്ദേഹത്തിനായി. ചുമട്ടു തൊഴിലാളി ബോര്‍ഡില്‍ നിന്നും ഇക്കാലമത്രയും ഒരു അച്ചടക്ക നടപടിയും നേരിട്ടില്ലെന്നത് ഇദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ഥയുടെ അടയാളമാണ്. തൊഴിലിടങ്ങളിലും ഇതര തൊഴിലാളികളോടും സഹപ്രവര്‍ത്തകരോടുമുള്ള ഇദ്ദേഹത്തിന്റെ സൗമ്യമായ സഹവര്‍ത്തിത്വം സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗൂഡല്ലായ് സ്വദേശിയായ ഒടുവില്‍ മൊയ്തു 40 വര്‍ഷവും എസ്.ടി.യു യൂനിയന്‍ അംഗമായാണ് പ്രവര്‍ത്തിച്ചത്. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമാണ്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒടുവില്‍ സൈത്, ഹുസൈന് ഒടുവില്‍ എന്നിവരും ചുമട്ടു തൊഴിലാളികളാണ്. മറ്റൊരു സഹോദരന് നൗഷാദ് ഒടുവില്‍ കമ്പളക്കാട് ടൗണിലെ മുന്‍ ചുമട്ടു തൊഴിലാളിയായിരുന്നു.
റംലയാണ് ഭാര്യ. പട്ടിക വര്‍ഗ വകുപ്പ് ജീവനക്കാരി ഷഹര്ബാന്, കേരള ബാങ്ക് ജീവനക്കാരനും മുനിസിപ്പല്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഷമീര്‍ ഒടുവില്‍ മക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.