കൽപറ്റ: വെങ്ങപ്പള്ളി മാമ്പിലച്ചി കോളനിയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളനിയിലെ രാജനാണ് (51) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാജൻ ഭാര്യയെ മർദിക്കുന്നതിനിടെ മക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചത് കൈയാങ്കളിയിൽ എത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് രാജൻ മരിച്ച വിവരം പുറത്തറിയുന്നത്. കൽപറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ രണ്ടു മക്കളെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.