കൽപറ്റ: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം മിഷന് ഇന്ദ്രധനുഷിന്റെ ഒന്നാം ഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്സിന് നല്‍കിയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ നൂറുശതമാനം വാക്സിന് നല്കാന് കഴിഞ്ഞു. വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് വാക്സിന് എടുക്കാം.
പരിശീലനം ലഭിച്ച 147 ജെ.പി.എച്ച്.എന്‍മാരാണ് വാക്സിന് നല്‍കിയത്. 311 സെഷനുകളായാണ് പ്രവര്‍ത്തനം നടത്തിയത്. മെഡിക്കല്‍ ടീം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയും നടക്കും. വാക്സിന് എടുക്കാന്‍ വിട്ടുപോയിട്ടുളള ഗര്‍ഭിണികളും അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും വാക്സിന് സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.