കല്പറ്റ: പൊഴുതന ഗ്രാമപഞ്ചായത്ത് അംഗം സി. മമ്മിയുടെ ആരോപണങ്ങളും പ്രസ്താവനയും അസംബന്ധവും ഇടതുപക്ഷവുമായുള്ള രഹസ്യധാരണ പ്രകാരമുള്ളതുമാണെന്നും പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ മുസ്ലിം ലീഗിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെയും ഗുരുതര സാമ്പത്തിക ക്രമക്കേടിെൻറയും വിവിധ വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിെൻറയും പേരില്‍ അന്വേഷണ സമിതി ശിപാര്‍ശപ്രകാരം സംഘടന നടപടി നേരിടുന്ന മമ്മി ഇപ്പോള്‍ സംഘടനയിലെ പ്രാഥമികാംഗം മാത്രമാണ്. ഇദ്ദേഹം നാളിതുവരെ മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി അംഗമായിട്ടില്ല. നിലവില്‍ ഇദ്ദേഹം കര്‍ഷക ഫെഡറേഷനിലോ തോട്ടം തൊഴിലാളി ഫെഡറേഷെൻറയോ ഭാരവാഹിത്വത്തിലുമില്ല.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയുടെ പേരില്‍ ആംബുലന്‍സ് വാങ്ങാനെന്ന പേരില്‍ പൊഴുതനയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിെൻറപേരിലും നടപടി നേരിടുന്ന മമ്മിക്ക് പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം വാഗ്ദാനം ചെയ്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയ നെറികേടാണ് കാണിക്കുന്നത്.
മുസ്ലിംലീഗ് ചിഹ്നത്തില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച മമ്മി പാര്‍ട്ടിയിലൂടെ നേടിയ പഞ്ചായത്ത് അംഗത്വം രാജിവെക്കാതെ മുസ്ലിം ലീഗിെൻറ നയ നിലപാടുകള്‍ക്കെതിരെ പ്രസ്താവന ഇറക്കുന്നത് അംഗീകരിക്കാനാവില്ല. മുസ്ലിംലീഗ് സംസ്ഥാന-ജില്ല നേതൃത്വത്തിനെതിരെ മമ്മി നടത്തിയ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.
പ്രവര്‍ത്തിച്ച രണ്ട് പാര്‍ട്ടികളിലും ഗുരുതര സാമ്പത്തിക ക്രമക്കേടിെൻറ പേരില്‍ നടപടിക്ക് വിധേയനായ ഇദ്ദേഹത്തിെൻറ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ കണ്‍വീനര്‍ യഹ്യാ ഖാന് തലക്കല്‍ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് ബഷീര്‍, സലിം മേമന, ഉസ്മാന്, സി.ടി. മൊയ്തീന്, ടി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.