മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോ​ജി അ​ഗ​സ്​​റ്റി​ൻ, ആ​േ​ൻ​റാ അ​ഗ​സ്​​റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്​​റ്റി​ൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ്​ വാഹനത്തിൽ കൊണ്ടുപോകുന്നു (ഫയൽചിത്രം)

മ​രം​മു​റി കേ​സ്​ പ്ര​തി​ക​ൾ​ക്ക് മാ​താ​വി​െൻറ ഓ​ർ​മ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാം

ക​ൽ​പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ​ക്ക് ഈ ​മാ​സം ആ​റി​ന് മാ​താ​വി​െൻറ ഓ​ർ​മ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. പൊ​ലീ​സ് സു​ര​ക്ഷ​യി​ൽ അ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു വ​രെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് റോ​ജി അ​ഗ​സ്​​റ്റി​ൻ, ആ​േ​ൻ​റാ ആ​ഗ​സ്​​റ്റി​ൻ, ജോ​സ്കു​ട്ടി അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​ർ​ക്ക് ക​ൽ​പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ അ​നു​മ​തി ന​ൽ​കി​യ​ത്. ക​ൽ​പ​റ്റ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ര​ജി ത​ള്ളി​യാ​ണ് ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടൊ​പ്പം ബ​ത്തേ​രി കോ​ട​തി​യി​ലും മാ​താ​വിെൻറ ഓ​ർ​മ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി ഹ​ര​ജി ന​ൽ​കി​യി​രു​ന്നു.


Tags:    
News Summary - muttil tree felling accused can participate in the mother's memorial service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.