കൽപറ്റ: മുട്ടിൽ മരംമുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം നൽകിയതിൽ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി.
കൽപറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ചിലെ ഉദ്യോഗസ്ഥനെയാണ് ഉത്തരമേഖല ചീഫ് കൺസർവേറ്റർ വയനാട് വൈൽഡ് ലൈഫ് ഓഫിസിലേക്ക് സ്ഥലം മാറ്റിയത്. മുട്ടിൽ മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിനെ പലതവണ ഇദ്ദേഹം ഫോണിൽ വിളിച്ചിരുന്നതായും മരങ്ങൾ മുറിക്കുന്ന സമയത്ത് റോജിയെ നേരിൽകണ്ടതായും ആരോപണം ഉയർന്നിരുന്നു.
മരങ്ങൾ കയറ്റിക്കൊണ്ടുപോകുന്ന സമയത്ത് ലോറിക്ക് അകമ്പടി പോയതായും പറയുന്നുണ്ട്. ഈ ഉദ്യോഗസ്ഥൻ മരവ്യാപാരികളെ ഭീഷണിപ്പെടുത്തിയതിനും പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ വനം വകുപ്പിലുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് ഇതെല്ലാം നേടിയെടുക്കുന്നത്. ഇവരെ പോലുള്ളവരെ വെള്ളപൂശാനാണ് നിരപരാധികളായ രണ്ടു ചെക്ക് പോസ്റ്റ് ജീവനക്കാരെ സസ്പെൻഡ് ചെയതെന്നും സംഘടന കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.