കല്പറ്റ: ജനങ്ങളെ കേള്‍ക്കാതെയുള്ള നവകേരള സദസ്സ് അപഹാസ്യമാണെന്ന് ഡി.സി.സി നേതൃയോഗം അഭിപ്രായപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങളോട് കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തറക്കല്ലിട്ട മെഡിക്കല്‍ കോളജ് പദ്ധതി അട്ടിമറിച്ചുവെന്ന് മാത്രമല്ല, ജില്ല ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെങ്കിലും മതിയായ ചികിത്സസൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായില്ല. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ഇന്നും ഗതാഗതക്കുരുക്കുള്ള ചുരമിറങ്ങേണ്ട ഗതികേടിലാണ് വയനാട്ടുകാര്‍.
കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. കടബാധ്യത മൂലം കര്‍ഷക ആത്മഹത്യകള്‍ വയനാട്ടില്‍ തുടര്‍ക്കഥയാകുമ്പോഴും അനുകൂല നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
കാര്‍ഷിക മേഖലയിലും വനാതിര്‍ത്തിഗ്രാമങ്ങളിലും വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോഴും ആശ്വാസകരമായ യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന് വയനാട്ടില്‍ നേരിട്ടെത്തി പ്രഖ്യാപിച്ച ഏഴായിരം കോടി രൂപയുടെ പാക്കേജില്‍ ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ്-ബദല്‍പാതകള്‍ക്കായി പ്രതിഷേധം ശക്തമാകുമ്പോഴും അനുകൂലമായ നടപടിയോ മറുപടിയോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
വയനാടന്ജനതയുടെ സ്വപ്ന പദ്ധതികളിലൊന്നായ വയനാട്-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അട്ടിമറിക്കപ്പെട്ടത്. സി.പി.എം അധീനതയിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകര്‍ക്ക് 68 കോടി രൂപയാണ് നല്‍കാനുള്ളത്. സര്‍ക്കാര്‍ ഓരോ ബജറ്റിലും കോടികളാണ് സൊസൈറ്റിക്കു വേണ്ടി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ കോടികള്‍ നല്‍കിയിട്ടും കെടുകാര്യസ്ഥതയാണ് സൊസൈറ്റിയെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഇത്തരത്തില്‍ വയനാടിന്റെ സര്‍വമേഖലകളും തകര്‍ന്നുതരിപ്പണമായി കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള സദസ്സിനായി വയനാട്ടിലേക്ക് വരുന്നത്.
ജില്ലയോട് എക്കാലത്തും ഈ സര്‍ക്കാര്‍ കാട്ടിയത് അവഗണന മാത്രമാണ്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് കാർഷിക വായ്പ്കൾക്ക് പലിശ ഇനത്തിൽ നബാർഡിന്റെ സബ്സിഡി ഉൾെപ്പടെ ആറുശതമാനം പലിശ ഇളവ് ലഭിച്ചിരുന്നു. ഈ സബ്സിഡി പിണറായി സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്.
കർഷകരെ ദ്രോഹിക്കുന്ന ഇതുപോലൊരു സർക്കാർ ഇതിനു മുമ്പ് കേരളം ഭരിച്ചിട്ടില്ല. യുപിഎ സർക്കാറിന്റെ കാലത്ത് പാവപ്പെട്ട കർഷകരെ സഹായിക്കാൻ 73000 കോടി രൂപ കാർഷിക വായ്പ എഴുതിത്തള്ളിയിരുന്നു. കടക്കെണിയിൽ അകപ്പെട്ടവരെ സഹായിക്കാൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്തും കർഷക വായ്പകൾ എഴുതി തള്ളിയിട്ടുണ്ട് .
എന്നാൽ നിലവിലെ സർക്കാർ ജനദ്രോഹ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ഡി.സി.സി നേതൃയോഗം അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, പി.പി. ആലി, വി.എ. മജീദ്, ടി.ജെ. ഐസക്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, പി.ഡി. സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.