ന്യായവിലക്ക് പച്ചക്കറി; ജില്ലയിൽ കാര്‍ഷിക വികസന വകുപ്പിന്റെ 39 ഓണച്ചന്ത

ക​ൽ​പ​റ്റ: വി​പ​ണി​യി​ല്‍ ന്യാ​യ​വി​ല​ക്ക് പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​ര്‍ഷി​ക വി​ക​സ​ന ക​ര്‍ഷ​ക​ക്ഷേ​മ വ​കു​പ്പ് ജി​ല്ല​യി​ല്‍ 39 ഓ​ണ​ച്ച​ന്ത​ക​ള്‍ ആ​രം​ഭി​ക്കു​ന്നു. വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ത​ല​ത്തി​ല്‍ ഒ​ന്ന് എ​ന്ന തോ​തി​ല്‍ 26 ച​ന്ത​ക​ളും വി.​എ​ഫ്.​പി.​സി.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു ച​ന്ത​ക​ളും ഹോ​ര്‍ട്ടി​കോ​ർ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടു ച​ന്ത​ക​ളു​മാ​ണ് ആ​രം​ഭി​ക്കു​ക. ക​ര്‍ഷ​ക​രി​ല്‍നി​ന്നും വി​പ​ണി സം​ഭ​ര​ണ വി​ല​യേ​ക്കാ​ള്‍ 10 ശ​ത​മാ​നം അ​ധി​ക തു​ക ന​ല്‍കി പ​ച്ച​ക്ക​റി​ക​ള്‍ സം​ഭ​രി​ക്കും.

വി​പ​ണി വി​ല​യേ​ക്കാ​ള്‍ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ ച​ന്ത​ക​ള്‍ മു​ഖേ​നെ വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. ജൈ​വ​രീ​തി​യി​ല്‍ ഉ​ൽ​പാ​ദി​പ്പി​ച്ച കാ​ര്‍ഷി​ക വി​ള​ക​ള്‍ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​ന​ല്‍കി സം​ഭ​രി​ക്കു​ക​യും പൊ​തു​വി​പ​ണി​യി​ലെ വി​ല്‍പ​ന വി​ല​യേ​ക്കാ​ള്‍ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ക​യും ചെ​യ്യും. ഓ​ണ വി​പ​ണി​യി​ലേ​ക്ക് പ​ച്ച​ക്ക​റി ന​ല്‍കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള ക​ര്‍ഷ​ക​ര്‍ അ​ത​ത് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ക​ര്‍ഷ​ക​രി​ല്‍നി​ന്നും ല​ഭ്യ​മാ​കാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍ ഹോ​ര്‍ട്ടി​കോ​ര്‍പ് മു​ഖേ​ന വാ​ങ്ങി വി​ല്‍പ​ന​ക്കെ​ത്തി​ക്കും.

കൃ​ഷി​വ​കു​പ്പി​ന്റെ സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സ് ഫോ​ര്‍ വെ​ജി​റ്റ​ബി​ൽ​സി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളും ച​ന്ത​ക​ളി​ല്‍ ല​ഭ്യ​മാ​കും. സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ 14 വ​രെ​യാ​ണ് ഓ​ണ​ച്ച​ന്ത പ്ര​വ​ര്‍ത്തി​ക്കു​ക. ഓ​ണ​ച്ച​ന്ത​ക​ളു​ടെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ര്‍ 11ന് ​രാ​വി​ലെ ന​ട​ക്കും.

സ​പ്ലൈ​കോ ഓ​ണം ഫെ​യ​ര്‍

സു​ല്‍ത്താ​ന്‍ബ​ത്തേ​രി: സ​പ്ലൈ​കോ ജി​ല്ല​ത​ല ഓ​ണം​ഫെ​യ​ര്‍ സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​പ​ട്ടി​ക​ജാ​തി വ​ര്‍ഗ ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി.​കെ. ര​മേ​ഷ് ആ​ദ്യ വി​ല്‍പ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - onachantha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.