കൽപറ്റ: ഡി.ടി.പി ജോലിക്ക് അമിത ചാർജ് ഈടാക്കിയെന്ന പരാതിയിൽ കമ്പ്യൂട്ടർ സെന്റർ ഉടമ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് വയനാട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു. അഡ്വ. കെ.ജെ. ഷാജു ബത്തേരിയിലെ സ്ക്വയർ കമ്പ്യൂട്ടർ ടെക്നോളജീസ് സ്ഥാപനം ഉടമ ജെറോമിനെതിരെ നൽകിയ പരാതിയിലാണ് വിധി. 2012 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. അമിതമായി ഈടാക്കിയ 740 രൂപ ആറു ശതമാനം പലിശ സഹിതവും 10000 രൂപ നഷ്ടപരിഹാരവും 5000 രൂപ കേസ് ചെലവടക്കം ഒരു മാസത്തിനകം നൽകണമെന്നാണ് വിധി. കമീഷൻ പ്രസിഡന്റ് ആർ. ബിന്ദു, മെംബർമാരായ എം. ബീന, എ.എസ്. സുഭഗൻ എന്നിവരുടേതാണ് ഉത്തരവ്.
2012 മാർച്ചിൽ അഡ്വക്കേറ്റ് കെ.ജെ. ഷാജു എട്ടുപേജ് വരുന്ന അന്യായവും അനുബന്ധ ഹരജികളും സ്ഥാപനത്തിൽ ഡി.ടി.പി ചെയ്യുന്നതിനും ഫോട്ടോ കോപ്പികൾക്കുമായി 1300 രൂപ ഈടാക്കിയതാണ് പരാതിക്ക് അടിസ്ഥാനം. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ്. വി. പി. എൽദോ ഹാജരായി.
30 ദിവസത്തിനകം കമ്പ്യൂട്ടർ സ്ഥാപനം ഉടമ അമിതമായി ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകാനാണ് ഉപഭോക്തൃ കമീഷൻ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.