കൽപറ്റ: ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൈവരികളിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ തിന്നുനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി ഉടമസ്ഥന് പിഴ ചുമത്തി. ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്ന കന്നുകാലികൾ പൂച്ചെടികൾ തിന്നുകയും യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭ പിടിച്ചുകെട്ടിയത്.
ഒരു ഉത്തരവാദിത്തവുമില്ലാതെ ഉടമസ്ഥർ കന്നുകാലികളെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കർശനമായി തടയുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ടൗൺ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കൈവരികളിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ശ്രദ്ധിക്കണം. പൊതുജനങ്ങളുടെ നിസ്വാർഥമായ സഹകരണംകൊണ്ട് മാത്രമേ ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജനകീയമാവുകയുള്ളൂവെന്ന് ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.