കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ചു വർഷം തടവും 25,000 രൂപ പിഴയും. പൊഴുതന പാറക്കുന്ന് കിഴക്കേക്കര വീട്ടിൽ രാജനെയാണ് (64) കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.ആര്. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2020 ൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വൈത്തിരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വയനാട് എസ്.എം.എസ് യൂനിറ്റ് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ എസ്.എം.എസ് എ.എസ്.പി ആയിരുന്ന ആർ. ആനന്ദ് ഐ.പി.എസിന്റെ നേതൃത്വത്തിൽ കേസന്വേഷണം നടത്തിയ ശേഷം അന്വേഷണം വീണ്ടും വൈത്തിരി പൊലീസിന് കൈമാറുകയും അന്നത്തെ വൈത്തിരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന പ്രവീൺകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
അന്വേഷണത്തിൽ സഹായിക്കുന്നതിന് സീനിയർ സിവിൽപൊലീസ് ഓഫീസർ രജിത സുമം ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.