കൽപറ്റ: സ്പെഷൽ റിക്രൂട്ട്മെൻറ് വഴി അർഹതയുള്ള മുഴുവൻ ഉദ്യോഗാർഥികൾക്കും പൊലീസ് നിയമനം നൽകണമെന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വനാതിർത്തികളിലും പട്ടികവർഗ കോളനികളോട് ചേർന്നും മാവോവാദികളുടെ സാന്നിധ്യം കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ പട്ടികവർഗ യുവതീയുവാക്കളെ യൂനിഫോം സേനയുടെ ഭാഗമാക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് തീരുമാനിച്ചത്.
തുടർനടപടി സ്വീകരിക്കാൻ പി.എസ്.സിയോട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദേശിച്ചു. എന്നാൽ, പിന്നീട് വന്ന ഇടതു സർക്കാർ നടപടി വൈകിപ്പിച്ചു. ഇപ്പോൾ പി.എസ്.സി നൽകിയ നിയമന ഉത്തരവിൽ എല്ലാ യോഗ്യതയുമുണ്ടായിട്ടും അർഹതപ്പെട്ടവർക്ക് നല്‍കാതെ വഞ്ചിച്ചുവെന്ന ഉദ്യോഗാര്‍ഥികളുടെ പരാതി സർക്കാർ ഗൗരവത്തിലെടുക്കണം.
വനത്തിനുള്ളില്‍ താമസിക്കുന്നവരടക്കം ഉദ്യോഗാര്‍ഥികള്‍ പുറത്തായി. വനത്തിലോ വനത്തിനു സമീപത്തോ താമസിക്കുന്നവര്‍ക്കെന്ന് ഉത്തരവില്‍ പറഞ്ഞിട്ടും നഗരങ്ങളിലടക്കം താമസിക്കുന്നവര്‍ക്ക് നിയമനാനുമതി നല്‍കിയെന്നും പരാതിയുണ്ട്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലും വിവേചനവും നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കുറച്ച് പേർക്കു മാത്രം നിയമന ഉത്തരവ് നൽകി. പരാതി മുഖ്യമന്ത്രി പരിശോധിക്കണമെന്നും അർഹതപ്പെട്ട മുഴുവൻ പേർക്കും ഉടൻ നിയമനം നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.