വൈത്തിരി: കാർഗിലിൽ മഞ്ഞിടിഞ്ഞുണ്ടായ അപകടത്തിൽ ജീവൻപൊലിഞ്ഞ ജവാെൻറ വിയോഗത്തിൽ നടുങ്ങി െപാഴുതന ഗ്രാമം. കറുവൻതോട് പണിക്കശ്ശേരി വീട്ടിൽ സുബേദാർ സി.പി. സിജി (45) നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സിജിയുടെ മരണവിവരം നാട്ടിലെത്തുന്നത്. വൈത്തിരി പൊലീസ് സ്റ്റേഷനിലും സന്ദേശം എത്തിയിരുന്നുവെങ്കിലും വൈകീട്ടാണ് സ്ഥിരീകരണം ലഭിച്ചത്. കുടുംബക്കാരും നാട്ടുകാരും ഞെട്ടലോടെയാണ് മരണവിവരം ഏറ്റുവാങ്ങിയത്. നാട്ടിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. അടുത്ത മാസം വീണ്ടും അവധിക്കു വരാനിരിക്കെയാണ് മഞ്ഞുപാളികളുടെ രൂപത്തിൽ മരണം തട്ടിയെടുത്തത്. ഓരോതവണ നാട്ടിൽ വരുമ്പോഴും പരിചയക്കാരും ബന്ധക്കാരുമായിട്ടുള്ള എല്ലാവരെയും സന്ദർശിക്കൽ പതിവായിരുന്നു. 21 വർഷമായി പട്ടാളത്തിലുള്ള സിജി 28 മദ്രാസ് റെജിമെൻറിലെ അംഗമായിരുന്നു. സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് പഞ്ചാബിൽനിന്ന് കശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത് ഇൗയിടെയാണ്. വെങ്ങപ്പള്ളിയിലാണ് കുടുംബം താമസിക്കുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ചന്ദ്രൻ മരിച്ചത്. അമ്മ: ശോഭന. ഭാര്യ: സരിത. മകൻ: അഭിനവ് (കേന്ദ്രീയ വിദ്യാലയ വിദ്യാർഥി). ഒന്നര വയസ്സുള്ള അമ്മു മകളാണ്. സഹോദരൻ ഷൈജു മീനങ്ങാടി സ്റ്റേഷനിൽ സിവിൽ െപാലീസ് ഓഫിസറാണ്. സഹോദരി സിനി കുടുംബസമേതം കൊടുവള്ളിയിലാണ്. കൽപറ്റ മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ജവാെൻറ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. റസാഖ് കല്പറ്റ, പി.പി. ആലി, ജോണ്സണ്, എം.എ. ജോസഫ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കൽപറ്റ: ജമ്മു–കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികന് സി.പി. സിജിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം രാത്രി 10.30ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍. നീലകണ്ഠന് ജില്ല ഭരണകൂടത്തെ പ്രതിനിധാനംചെയ്ത് മൃതദേഹം ഏറ്റുവാങ്ങും. വെള്ളിയാഴ്ച തറവാടായ കറുവന്തോട് പണിക്കശ്ശേരി വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
കൽപറ്റ: കശ്മീരിൽ ഡ്യൂട്ടിക്കിടെ മഞ്ഞിടിച്ചിലിൽ മരിച്ച ജവാന് ബി.ജെ.പി കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആദരാഞ്ജലി. നിയോജക മണ്ഡലം പ്രസിഡൻറ് ടി.എം. സുബീഷ്, ജില്ല ഉപാധ്യക്ഷൻ കെ. ശ്രീനിവാസൻ, ഋഷികുമാർ വൈത്തിരി, സേതുമാധവൻ പൊഴുതന, ശിവദാസൻ വേങ്ങപ്പള്ളി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.