രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുന്നുവെന്ന് മനസ്സിലായാല്‍ ഓക്സിജെൻറ നില ഉയര്‍ത്താനും അതുവഴി ജീവന് രക്ഷിക്കാനും ചെയ്യേണ്ട പ്രക്രിയയാണ് പ്രോണിങ്.
കമിഴ്ന്ന് കിടന്ന് നെഞ്ചിന്റെ ഭാഗത്തു തലയിണ വെച്ച് അല്പം ഉയര്‍ത്തി വേഗത്തില്‍ ശ്വാസോഛ്വാസം നടത്തുകയുമാണ് ചെയ്യുക. വീട്ടില്‍ കഴിയുമ്പോള്‍ ഓക്സിജൻ നില താഴ്ന്നതായി ശ്രദ്ധിക്കപ്പെട്ടാലോ ആംബുലന്‍സോ വൈദ്യസഹായമോ കാത്തുനില്ക്കുന്ന സമയത്തും ഹോസ്പിറ്റലില്‍ എത്തുന്നത് വരെ വാഹനത്തിലും ഇത് ചെയ്യാം.
തലയിണ വെക്കേണ്ട രീതി
- കഴുത്തിനു താഴെ ഒരു തലയിണ
- നെഞ്ചു മുതല്‍ തുടയുടെ മേല്‍ഭാഗം എത്തുന്ന രീതിയില്‍ ഒന്നോ രണ്ടോ തലയിണ
- കാല് മുട്ടിന്റെ താഴേക്ക് ഒന്നോ രണ്ടോ തലയിണ
- നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.
- ഇടവിട്ടുള്ള അവസരങ്ങളില്‍ ഇതു ആവര്‍ത്തിക്കുക.
- ഒരു ദിവസം 16 മണിക്കൂറില്‍ കൂടുതല്‍ പ്രോണിങ് ചെയ്യാന്‍ പാടില്ല.
- ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, വെരിക്കോസ് വെയിന്‍ തുടങ്ങിയ ഡീപ് വെയിന്‍ ത്രോംബോസിസ് (DVT) രോഗികള്‍ പ്രോണിങ് ചെയ്യരുത്.
- ഭക്ഷണശേഷം ഒരു മണിക്കൂര്‍ നേരം പ്രോണിങ് ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.