കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരാപ്പുഴ, കളത്തുവയൽ അരിമുണ്ട പണിയ കോളനിയിലെ മുനീറിനെ (35) ആണ് കൽപറ്റയിലെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. ഒമ്പതു വയസ്സുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയെയാണ് പ്രതി ക്രൂരതക്കിരയാക്കിയത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം.
കേസിൽ ആദ്യം അന്വേഷണം നടത്തിയത് എസ്.എം.എസ് ഡിവൈ.എസ്.പി ആയിരുന്ന കുബേരൻ നമ്പൂതിരിയും അമ്പലവയൽ സി.ഐ കെ.എ. എലിസബത്തുമായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എസ്.എം.എസ് യൂനിറ്റിലെ അസി. പൊലീസ് സൂപ്രണ്ട് ആയിരുന്ന ആർ. ആനന്ദ് ആണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ യു.കെ. പ്രിയ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.