കൽപറ്റ: കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനാൽ കൽപറ്റ നഗരസഭയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രതിവാര ഇന്ഫക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്) 11.52 ആണ്. ഡബ്ല്യു.ഐ.പി.ആര് എട്ടിൽ താഴെ എത്തിയതോടെ വൈത്തിരി പഞ്ചായത്തിലെ ലോക്ഡൗണ്‍ ഒഴിവാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ പ്രതിവാര ഇന്ഫക്ഷന് പോപുലേഷന്‍ റേഷ്യോ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്. ലോക്ഡൗണ്‍ മേഖലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. കൽപറ്റ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന അവശ്യ സർവിസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കൈനാട്ടി, സിവിൽ സ്റ്റേഷൻ, ചുങ്കം, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് ഇറങ്ങുന്നതിനും കയറുന്നതിനും തിരിച്ചറിയിൽ കാർഡ് കാണിക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ അനുമതി വാങ്ങണം. സംസ്കാര ചടങ്ങുകൾ ഒഴികെയുള്ള ഒരു പരിപാടികളും അനുവദിക്കില്ല.
962 പേര്‍ക്ക് കോവിഡ്
കൽപറ്റ: ജില്ലയില്‍ ബുധനാഴ്ച 962 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 647 പേര് രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 22.9 ശതമാനം ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ 5,831 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4631 പേര് വീടുകളിലാണ് കഴിയുന്നത്.
പുതുതായി പ്രഖ്യാപിച്ച കെണ്ടയ്ൻമെൻറ്/ മൈക്രോ കെണ്ടയ്ൻമെൻറ് സോണുകൾ:
നൂൽപുഴ പഞ്ചായത്ത് - വാർഡ് ഒന്ന് (വടക്കനാട്), വാർഡ് ആറ് (കല്ലൂർ), വാർഡ് നാലിലെ മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ, കാരശ്ശേരി, ഓടപ്പള്ളം, അമ്പലവയൽ പഞ്ചായത്ത് - വാർഡ് എട്ടിലെ പുത്തൻകുന്ന് കോളനി, വാർഡ് 10 ലെ വാളശ്ശേരി കോളനി, മീനങ്ങാടി പഞ്ചായത്ത് - വാർഡ് 17 (കാപ്പിക്കുന്ന്), മുള്ളൻകൊല്ലി പഞ്ചായത്ത് - വാർഡ് ഒന്നിലെ പെരിക്കല്ലൂർ ടൗണിെൻറ 500 മീറ്റർ ചുറ്റളവ് ഒഴിവാക്കിയുള്ള വാർഡിലെ മുഴുവൻ പ്രദേശവും, തിരുനെല്ലി പഞ്ചായത്ത് - വാർഡ് 12 ലെ കാട്ടിക്കുളം പ്രദേശത്തെ അമ്മാനിവയൽ - പാൽവെളിച്ചം റോഡ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ റോഡ് ഉൾപ്പെടുന്ന പ്രദേശം, വാർഡ് 11 ലെ കുവാട്ടുമൂല അമ്മാനി പ്രദേശം, വെള്ളമുണ്ട പഞ്ചായത്ത് - വാർഡ് 17 (ഒഴുക്കൻമൂല),
മാനന്തവാടി നഗരസഭ - വാർഡ് 10, 17
പനമരം പഞ്ചായത്ത് - വാർഡ് 20 (എടത്തുംകുന്ന്), വാർഡ് അഞ്ചിലെ ചന്ദനക്കൊല്ലി കോളനി പ്രദേശം, മൂപ്പൈനാട് പഞ്ചായത്ത് - വാർഡ് ഒന്ന് (ജയ്ഹിന്ദ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.