കൽപറ്റ: ജില്ലക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം യഥാർഥ്യമായെങ്കിലും അവിടേക്കുള്ള വഴിയുടെ അവസ്ഥ പരിതാപകരമാണ്. കൽപറ്റയിൽനിന്ന് മുണ്ടേരിയിലേക്കും അവിടെനിന്ന് മരവയലിലേക്കുമുള്ള റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.
മുണ്ടേരിയിൽനിന്ന് മരവയലിലെ സ്റ്റേഡിയത്തിലേക്കുള്ള റോഡിന്‍റെ വീതി ഉൾപ്പെടെ വർധിപ്പിക്കേണ്ടതുണ്ട്. റോഡ് വികസനം പൂർത്തിയായാലേ സ്റ്റേഡിയത്തിന്‍റെ പ്രവർത്തനം കൂടുതൽ സുഗമമാകുകയുള്ളൂ. കൽപറ്റയിൽനിന്ന് മുണ്ടേരിയിലേക്കുള്ള റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്.
വലിയ കുഴികൾ കോൺക്രീറ്റ് മിക്സിട്ട് താൽക്കാലികമായി അടച്ചിട്ടുണ്ടെങ്കിലും റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ടെൻഡർ നടപടികൾ പൂർത്തിയായതാണെന്നും മഴ മാറിയതിനാൽ തന്നെ നിർമാണ പ്രവൃത്തികൾ വൈകാതെ ആരംഭിക്കുമെന്നുമാണ് നഗരസഭ അധികൃതർ അറിയിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലേക്കുള്ള റോഡ് കൂടി നവീകരിക്കുന്നതോടെ കൂടുതൽ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.