കല്‍പറ്റ: ജില്ല കലക്ടറുടെ ചേംബര്‍ സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിനരികില്‍നിന്ന് ചന്ദനമരം മോഷ്ടിച്ചു കടത്തി. കെട്ടിടത്തിന് പിറകുവശത്തുനിന്നാണ് ഒരാള്‍ പൊക്കത്തിലും 25 സെൻറിമീറ്റര്‍ വ്യാസവുമുള്ള ചന്ദനമരം മുറിച്ചത്.
സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരത്തിെൻറ ശിഖരങ്ങള്‍ സ്ഥലത്ത് വെട്ടിയിട്ട നിലയിലാണ്.
സ്വാതന്ത്ര്യദിനത്തിെൻറ തലേദിവസം കലക്ടറേറ്റ് പരിസരത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നതെന്നത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുകയാണ്. ചന്ദനം മുറിച്ച് കടത്തിയ സംഭവം മൂടിവെക്കാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.