കൽപറ്റ: കലക്ടറേറ്റിലെ അതീവ സുരക്ഷ മേഖലയിൽനിന്ന് ചന്ദന മരം മുറിച്ചുകടത്തിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. മോഷ്ടാക്കൾ സിവിൽ സ്റ്റേഷനു പിന്നിലൂടെയാണ് എത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. സിവിൽ സ്റ്റേഷനു മുൻഭാഗത്തു മാത്രമാണ് സി.സി.ടി.വിയുള്ളത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരും മരംമുറിക്കുന്ന ശബ്ദമൊന്നും കേട്ടില്ലെന്നാണ് പൊലീസിനോടു പറഞ്ഞത്.
വനംവകുപ്പുമായി ചേർന്നുള്ള അന്വേഷണമാണ് നടത്തുന്നത്. ജില്ലയിലെ ചന്ദന മോഷ്ടാക്കളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇവരെ വിശദമായി ചോദ്യം ചെയ്യും. യന്ത്രവാൾ ഉപയോഗിച്ചാണ് ഒരാൾ പൊക്കത്തിലുള്ള മരംമുറിച്ചു കടത്തിയത്. കൽപറ്റ സി.ഐ പി. പ്രമോദിെൻറ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.