കൽപറ്റ: കളിചിരികളും വര്‍ണ ബലൂണുകളും പൂക്കളുമായി അക്ഷര മുറ്റങ്ങള്‍ നിറഞ്ഞു. പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ. ‘മിന്നാമിനുങ്ങിനെയല്ല.. സൂര്യനെയും പിടിക്കാം’ എന്ന ഈരടികളുമായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വാഗത ഗാനം ആലപിച്ചാണ് പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമായത്. ജില്ലതല ഉദ്ഘാടനം അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിൽ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യോഗ പരിശീലനം നല്കുന്ന ആയുര്‍ യോഗ പദ്ധതി ജില്ല കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.
കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണോദ്ഘാടനം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്തും സ്കൂള്‍ കൊടിമരത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം സുരേഷ് താളൂരും നിര്‍വഹിച്ചു. സ്കൂളിലെ പ്രസംഗ പീഠത്തിന്റെ സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീറും വാട്ടര്‍ പ്യൂരിഫയറിന്റെ സമര്പണം ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ. സജിയും നിര്‍വഹിച്ചു. പ്ലാറ്റിനം ജൂബിലി കലണ്ടര്‍ പ്രകാശനം ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അംഗം ജെസി ജോര്‍ജ് നിര്‍വഹിച്ചു. രാജ്യപുരസ്കാര്‍ ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതിയതായി സ്കൂളില്‍ പ്രവേശനം നേടിയത്.
പഞ്ചായത്തംഗം എന്‍.സി. കൃഷ്ണകുമാര്‍, എസ്.എസ്.കെ ഡി.പി.സി വി. അനില്‍കുമാര്‍, മിഷന് കോഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, അക്കൗണ്ട് ഓഫിസര്‍ എ.ഒ. രജിത, പി.ടി.എ പ്രസിഡന്റ് എ. രഘു, എസ്.എം.സി ചെയര്മാന് അനില്‍ പ്രമോദ്, പ്രിന്‍സിപ്പൽ പി.ജി. സുഷമ, വി.എച്ച്.എസ്.സി പ്രിന്‍സിപ്പള്‍ സി.വി. നാസര്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഇ.കെ. ജോണി, മദര്‍ പി.ടി.എ പ്രസിഡന്റ് റീന വിജു, പ്രധാനധ്യാപകന് കെ.കെ. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി ഉപജില്ല പ്രവേശനോത്സവം കല്ലോടി എസ്.ജെ.യു.പി സ്കൂളിലും വൈത്തിരി ഉപജില്ലയുടേത് വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്കൂളിലും, സുൽത്താൻ ബത്തേരി ഉപജില്ല പ്രവേശനോത്സവം കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്കൂളിലും നടന്നു.
കാക്കവയൽ: കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം പഞ്ചായത്തംഗം ബിന്ദു മോഹനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. റിയാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.റ്റി. ബിജു, പ്രധാനാധ്യാപകൻ എം. സുനിൽകുമാർ, എസ്.എം.സി ചെയർമാൻ റോയ്ചാക്കോ, എം.പി.ടി.എ പ്രസിഡൻറ് സുസിലി ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഖലീൽ റഹ്മാൻ എന്നിവർ സംസാരിച്ചു.
കണിയാമ്പറ്റ: പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കണിയാമ്പറ്റ ഗവ. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലരാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. സലിം അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച മാതൃക പ്രൈമറി ‘വർണ്ണ കൂടാരം’ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബും ഭിന്നശേഷി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാറിന്റെ 3.25 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇൻക്ലൂസീിവ് സ്കൂൾ ഉദ്ഘാടനം വാർഡ് അംഗം അബ്ദുല്ലത്തീഫ് മേമാടനും വിദ്യാർഥികൾക്കുള്ള സൗജന്യ സ്കൂൾ യൂനിഫോം, ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എൻ. സുമയും നിർവഹിച്ചു. പ്രധാനാധ്യാപകൻ ജോസ് കെ. സേവ്യർ സ്വാഗതവും എ.കെ. ഷൈനി നന്ദിയും പറഞ്ഞു.
വൈത്തിരി: പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി. ഗിരീഷ് അധ്യക്ഷത വഹിച്ചു.കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ജോർജ്,പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ.ഒ ദേവസി, സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ്, പ്രധാനാധ്യാപിക സിസ്റ്റർ ജിജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
കമ്പളക്കാട്: ഗവ. യു.പി സ്കൂൾ പ്രവേശനോത്സവം കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സമീർ കോരൻകുന്നൻ അധ്യക്ഷത വഹിച്ചു. പി.എൻ. സുമ, സലിജ ഉണ്ണി, നൂർഷ ചേനോത്ത്, പി. ഇസ്മായിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ താരിഖ് കടവൻ, മുനീർ ചെട്ടിയങ്കണ്ടി, വി. ഡാനിഷ്, കെ. ശ്യാമിലി, കെ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.എൽ. റോസ് മേരി സ്വാഗതം പറഞ്ഞു.
മേപ്പാടി: വൈത്തിരി ഉപജില്ലതല സ്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ഉദ്ഘാടനം ചെയ്തു. സി.കെ.നൂറുദ്ദീൻ, അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എൻ.കെ. സുകുമാരൻ, ഷിബു, വി. ഉണ്ണികൃഷ്ണൻ, സഹന, ജയൻ, ഷെരീഫ്, നിഷാദ് എന്നിവർ സംസാരിച്ചു.
റിപ്പൺ: മൂപ്പൈനാട് പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. എൻ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷൈബാൻ സലാം, അമീൻ, സാജിത സലാം, ജെസ്സി പെരേര എന്നിവർ സംസാരിച്ചു.
പുൽപള്ളി: പുൽപള്ളി കൃപാലയ സ്പെഷൽ സ്കൂളിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. സാജു മുഖ്യ പ്രഭാഷണം നടത്തി. പുൽപള്ളി പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചേകാടി ഗവ. എൽ.പി സ്കൂളിൽ പുൽപള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ഐ.ടി.ഇ വിദ്യാർഥികളും ചേകാടി സ്കൂളിലെ അധ്യാപകരും സംയുകതമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജു തോണിക്കടവ്, പ്രധാനാധ്യാപകൻ ബിജു, പി.ടി.എ പ്രസിഡന്റ് സത്യൻ, ജിനുമോൾ, പി.ജെ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.