ഹു​സൈ​ൻ

14കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്‌​ക​ന് ത​ട​വും പി​ഴ​യും

ക​ല്‍പ​റ്റ: പ​തി​നാ​ലു​കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന് ത​ട​വും പി​ഴ​യും. ന​ട​വ​യ​ല്‍, നെ​ല്ലി​യ​മ്പം, ചോ​ല​യി​ല്‍ വീ​ട്ടി​ല്‍ ഹു​സൈ​നെ​യാ​ണ് (47) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി അ​ഞ്ചു വ​ര്‍ഷം ക​ഠി​ന ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ക​ല്‍പ​റ്റ അ​ഡീ. സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി വി. ​അ​ന​സ് ശി​ക്ഷി​ച്ച​ത്.

2019 ജൂ​ലൈ​യി​ലാ​ണ് സം​ഭ​വം. അ​തി​ജീ​വി​ത താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ക​ല്‍പ​റ്റ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. അ​ന്ന​ത്തെ ക​ല്‍പ​റ്റ എ​സ്.​ഐ​യാ​യി​രു​ന്ന പി.​ജെ. ജെ​യിം​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​റ​സാ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ടി.​ജി. മോ​ഹ​ന്‍ദാ​സ് ഹാ​ജ​രാ​യി.

Tags:    
News Summary - Sexual harassment against 14-year-old girl: Imprisonment and fine for middle-aged man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.