കല്പറ്റ: സ്വകാര്യവ്യക്തി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടിയില്ലാത്തതിൽ കുടുംബവും പ്രദേശവാസികളും പ്രതിഷേധത്തിൽ.
കല്ലൂര്‍ തിരുവന്നൂര്‍ പുത്തന്‍ചിറ ആലിയുടെ മകന് മുഹമ്മദ് നിസാം (27) ജൂണ്‍ ഏഴിനാണ് അയല്‍വാസി കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. വന്യമൃഗങ്ങളെ കൊല്ലാൻ ഉയര്‍ന്ന വൈദ്യുതിപ്രവാഹം കടത്തിവിട്ട് അനധികൃതമായി സ്ഥാപിച്ച വേലിയിൽ തട്ടിയാണ് മുഹമ്മദ് നിസാം മരിച്ചതെന്ന് വ്യക്തമായിരുന്നു. പിന്നീട്, സംഭവത്തില്‍ ആരോപണവിധേയനായ അയല്‍വാസി മുന്‍കൂര്‍ ജാമ്യം നേടി.നിസാമിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ മനോജ് അമ്പാടി ഹൈകോടതിയില്‍ റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്.
അന്വേഷണം നടത്തി കുറ്റക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നേരത്തെ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കുടുംബത്തിന് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ജോലി കഴിഞ്ഞ് എളുപ്പവഴിയിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടില്‍ വൈദ്യുതിവേലിയില്‍ കാല് കുടുങ്ങിയാണ് നിസാം മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മൃഗശല്യം തടയാന്‍ എന്നപേരില്‍ ഉയര്‍ന്ന വൈദ്യുതി പ്രവഹിപ്പിച്ചിരുന്ന വേലിയില്‍നിന്ന് ഷോക്കേറ്റ് നൂല്പുഴ പഞ്ചായത്തില്‍ മുമ്പും രണ്ടുപേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.